Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Books Distributed

Kasaragod

ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

കാ​ഞ്ഞ​ങ്ങാ​ട്: നി​യ​ഭ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ലെ ആ​റ് ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്ക് പു​സ്ത​ക​ങ്ങ​ൾ അ​നു​വ​ദി​ച്ചു.

ചെ​മ്മ​ട്ടം​വ​യ​ൽ കെ. ​മാ​ധ​വ​ൻ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം, ഒ​ഴി​ഞ്ഞ​വ​ള​പ്പ് നാ​യ​നാ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം, കൊ​ട്ര​ച്ചാ​ൽ ഗാ​ല​ക്സി ഗ്ര​ന്ഥാ​ല​യം, രാ​മ​ഗി​രി ദേ​ശാ​ഭി​മാ​നി ഗ്ര​ന്ഥാ​ല​യം, മ​ടി​ക്കൈ ഉ​മി​ച്ചി ഭാ​സ്ക​ര കു​മ്പ​ള സ്മാ​ര​ക ഗ്ര​ന്ഥാ​ല​യം, മ​ണ​ലി​ൽ മെ​ട്രോ ഗ്ര​ന്ഥാ​ല​യം എ​ന്നി​വ​യ്ക്കാ​ണ് പു​സ്ത​ക​ങ്ങ​ൾ അ​നു​വ​ദി​ച്ച​ത്. കാ​ഞ്ഞ​ങ്ങാ​ട് പൊ​തു​മ​രാ​മ​ത്ത് അ​തി​ഥി​മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ എം​എ​ൽ​എ പു​സ്ത​ക വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ ​സ​ബീ​ഷ് മു​ഖ്യാ​തി​ഥി​യാ​യി. ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി പി. ​വേ​ണു​ഗോ​പാ​ല​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വി. വി​ജ​യ​രാ​ജ്, എ. ​ഹ​മീ​ദ് ഹാ​ജി, കെ. ​പ​ദ്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

 

 

Latest News

Up